സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തും -മന്ത്രി
text_fieldsചെങ്ങന്നൂർ: നിയോജകമണ്ഡലത്തിൽ രണ്ടു വർഷത്തിനുള്ളിൽ 49 വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 33 സ്കൂളുകളുടെ ഭൗതിക സാഹചര്യം ഇതിനോടകം മെച്ചപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
വെൺമണി ശാലേം യു.പി സ്കൂളിൽ ആധുനിക രീതിയിൽ നിർമിച്ച ശിചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി. സുനിമോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. രമേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ബിജോയ്, സ്കൂൾ ലോക്കൽ മാനേജർ ഫാ. ഫിലിപ് വർഗീസ്, ഹെഡ്മിസ്ട്രസ് റാണി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.

