വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: വധശ്രമ കേസിലെ മുഖ്യ പ്രതിയും അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാംവാർഡിൽ നെല്ലികോമത്ത് വീട്ടിൽ വിഷ്ണുവിനെയാണ് (20) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19ന് രാത്രി ബുധനൂർ ഇലഞ്ഞിമേൽ മാല മന്ദിരം വീട്ടിൽ അജിത്തിനെ വീട്ടിൽ കയറി വിറക് കഷണം കൊണ്ട് തലക്കടിച്ചു വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാനപ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ വിവേക്, ഭരണിക്കാവ് തെക്ക് മഹേഷ് ഭവനത്തിൽ മഹേഷ്, മാവേലിക്കര തെക്കേക്കര ചെറുകുന്നം അശ്വതി വീട്ടിൽ അശ്വിൻ കൃഷ്ണ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
അജിത്തിെൻറ സഹോദരിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിനെചോദ്യം ചെയ്തതിലുള്ള വിരോധമാണ് കുറ്റകൃത്യത്തിന് കാരണമായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്‍സ്പെക്ടര്‍ നൂഅ്മാെൻറ നേതൃത്വത്തില്‍ എസ്.ഐ. മാരായ അരുണ്‍ കുമാര്‍, ജോണ്‍ തോമസ്, സി.പി.ഒ മാരായ വിഷ്ണുപ്രസാദ്, അരുണ്‍, സിദ്ദീഖ് ഉള് അക്ബര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

