മരംവീണ് വീട് തകർന്നു
text_fieldsതിരുവൻവണ്ടൂർ രണ്ടാം വാർഡിൽ കണ്ണൻതോട്ടത്തിൽ
വിജീഷ് കുമാറിന്റെ വീട് മരം വീണ് തകർന്ന നിലയിൽ
ചെങ്ങന്നൂർ: കനത്ത കാറ്റിൽ മരംവീണ് വീട് തകർന്നു തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കണ്ണൻതോട്ടത്തിൽ വിജീഷ് കുമാറിന്റെ വീടിനു മുകളിലേക്ക് അയൽവാസിയുടെ മരം വീണ് രണ്ടു മുറി തകർന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ആളപായം ഇല്ല.
തുറവൂർ: ശക്തമായ കാറ്റിലും മഴയിലും ആഞ്ഞിലി മരം വീണ് വീട് തകർന്നു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പിറയിൽ പറമ്പിൽ പവിത്രന്റെ വീടിനു മുകളിൽ വീടിനോട് ചേർന്ന് നിന്ന ആഞ്ഞിലി മരം വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ വീശിയടിച്ച കാറ്റിലാണ് മരം വീണത്. മരം വീഴുന്ന ശബ്ദം കേട്ട് പവിത്രന്റെ മരുമകളും കുട്ടിയും പുറത്തേക്കോടി രക്ഷപ്പെട്ടു. കോൺക്രീറ്റ് മേൽക്കൂര വിണ്ടു പൊട്ടി.
ആഞ്ഞിലിമരം വീണ് തകർന്ന പവിത്രന്റെ വീട്