Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലശേഖരണ ടാങ്കിൽ അകപ്പെട്ട മൂർഖനെ പിടികൂടി
text_fieldsbookmark_border
ജലശേഖരണ ടാങ്കിൽ അകപ്പെട്ട മൂർഖൻ
ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐ വളപ്പിൽ നിർമാണത്തിലിരിക്കുന്ന സാംസ്കാരിക സമുച്ചയത്തിെൻറ താൽക്കാലിക വാട്ടർ ടാങ്കിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ പിടികൂടി. ഞായറാഴ്ച രാവിലെ സമീപവാസിയായ വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരൻ സതീശനാണ് പാമ്പിനെ ആദ്യം കാണുന്നത്.
തുടർന്ന് പാമ്പ് പിടിത്തത്തിൽ പരിചയമുള്ള ചെങ്ങന്നൂർ ആലാപൂമലച്ചാലിലുള്ള സാം ജോൺ എത്തി 10.30നോടെ മൂർഖനെ പിടികൂടി. അഞ്ച് അടി നീളമുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറും. സാംസ്കാരിക സമുച്ചയ നിർമാണാവശ്യത്തിന് കുഴിയെടുത്ത് നിർമിച്ച താൽക്കാലിക ജലശേഖരണ ടാങ്കിന് മേൽമൂടിയില്ലായിരുന്നു.
Next Story

