Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കട ഒഴിപ്പിക്കുന്നതിനിടെ വഴിയോര കച്ചവടക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ ചെങ്ങന്നൂരിൽ തട്ടുകട ഉടമയായ വയോധികൻ ആത്മഹത്യക്കു ശ്രമിച്ചു. കൊല്ലം - തേനി പാതയുടെ വികസനവുമായി ബന്ധപ്പെട്ട് എം.സി റോഡിൽ പുത്തൻവീട്ടിൽ പടി കവലക്കു സമീപമാണ് സംഭവം. ഇല്ലിമല പാലത്തിനോടു ചേർന്ന് തട്ടുകട നടത്തുന്ന ളാഹശ്ശേരി കണിയാരിക്കൽ വീട്ടിൽ വേണു (60) ആണ് ശനിയാഴ്ച രാവിലെ ആത്മഹത്യാശ്രമം നടത്തിയത്.
ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജെ.സി.ബി ഉൾപ്പടെയുള്ള സാധനങ്ങളുമായി എത്തിയപ്പോഴാണ് പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും പിടികൊടുക്കാതെ ഓടി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. രോഗവും കടബാധ്യതകളുംമൂലം പ്രയാസമനുഭവിക്കുന്ന വ്യക്തിയാണ് വേണുവെന്ന് പൊലീസ് പറഞ്ഞു.
Next Story

