തുടര്‍ഭരണത്തിന് പാട്ടുപാടി ശോഭന ജോര്‍ജും സഹോദരിമാരും
text_fieldsശോഭന ജോര്‍ജും സഹോദരിമാരും കൊച്ചുമകള്‍ എലീഷയും ഗാനം ആലപിക്കുന്നു
ചെങ്ങന്നൂര്‍: ഇടത് തുടര്‍ഭരണത്തിന് പാട്ടുപാടി ശോഭന ജോര്‍ജും സഹോദരിമാരും തെരഞ്ഞെടുപ്പുരംഗത്ത് സജീവമായി. പിണറായി ഭരണം തുടരണമെന്ന ആഗ്രഹം വരികളില്‍ കോര്‍ത്തിണക്കിയാണ് തെരഞ്ഞെടുപ്പ് ഗാനം തയാറാക്കിയിരിക്കുന്നത്. ആലാപനവും രചനയും സംഗീതവുമെല്ലാം ചെങ്ങന്നൂരിെൻറ പ്രിയപ്പെട്ടവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
സംസ്ഥാന അവാര്‍ഡിനർഹനായ കവി ഒ.എസ്. ഉണ്ണികൃഷ്ണനാണ് രചന. സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനുമായ ഗിരീഷ് നാരായണനും. ആലപിച്ചിരിക്കുന്നത് 1991 മുതൽ 2006 വരെ എം.എല്‍.എ ആയിരുന്ന ശോഭന ജോര്‍ജും സഹോദരിമാരായ മോഹിനി തോമസ്, ഓമന സെല്‍വിന്‍ എന്നിവരും ശോഭനാ ജോര്‍ജിെൻറ കൊച്ചുമകള്‍ എലീഷയുമാണ്.
കൂടാതെ, ഗാനത്തിന് കരുത്തായി ജോസ് സാഗറും ആലപിച്ചിട്ടുണ്ട്. ഗാനത്തിെൻറ റിലീസ് ചൊവ്വാഴ്ച സജി ചെറിയാെൻറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.

