Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നിത്തലയിൽ നെല്ല്​ കയറ്റിയ ലോറി ആറ്റിൽ മറിഞ്ഞു

text_fields
bookmark_border
ചെന്നിത്തലയിൽ നെല്ല്​ കയറ്റിയ ലോറി ആറ്റിൽ മറിഞ്ഞു
cancel
camera_alt

ചെന്നിത്തല വാഴക്കൂട്ടത്ത്​ പുത്തനാറ്റിൽ മറിഞ്ഞ നെല്ല്​ കയറ്റിയ ലോറി

ചെങ്ങന്നൂർ: 145 ക്വിന്‍റൽ നെല്ല്​ കയറ്റിയ ലോറി ആറ്റിൽ മറിഞ്ഞു. ഡ്രൈവറും സഹായിയും അൽഭുതകരമായി രക്ഷപ്പെട്ടു. ചെന്നിത്തല വാഴക്കൂട്ടം കടവിന് വടക്ക് കളിക്കൽ ചിറയുടെ വടക്കെ വളവിൽ പുത്തനാറ്റിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ വിശ്വനാഥ(52)നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളി സിബി നിസാര പരിക്കുകളോടെ രക്ഷപെട്ടു.

അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ ചെന്നിത്തല പുഞ്ചയിലെ രണ്ടാം ബ്ലോക്ക് പാടശേഖരത്തിൽ നിന്ന്​ നെല്ല്​ ശേഖരിച്ച്​ കാലടി കൽപന മില്ലിലേക്ക്​ പോകുകയായിരുന്നു ലോറി. റോഡിന്‍റെ തിട്ട ഇടിഞ്ഞാണ് ആറ്റിലേക്ക്​ മറിഞ്ഞത്. ലോറി മറിയുന്നത് കണ്ട് സിബി ഡോർ തുറന്ന് പുറത്ത് ചാടി. വള്ളത്തിൽ മീൻപിടിക്കുന്നവരാണ്​ ഡൈവറെ ലോറിയിൽനിന്ന്​ പുറത്തെടുത്തത്​. മാന്നാർ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏതാനും വർഷം മുൻപ് സമാനമായ അപകടം സംഭവിച്ചിരുന്നു. അടുത്തിടെയാണ് വാഴക്കൂട്ടം കടവ് - പാമ്പനം ചിറ റോഡ് ടാർചെയ്ത് ഗതാഗത യോഗ്യമാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rice lorry overturned in Chennithala
Next Story