റെയിൽവേ പൊലീസിന്റെ ഇടപെടൽ: യുവാവിന് ജീവൻ തിരികെ കിട്ടി
text_fieldsട്രെയിനിനടിയിലേക്ക് വീഴാതെ യാത്രക്കാരനെ രക്ഷിക്കുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥൻ (വിഡിയോ ദൃശ്യം)
ചെങ്ങന്നൂർ: റെയിൽവേ പൊലീസിെൻറ സഹായത്താൽ വിദ്യാർഥിക്ക് ജീവൻ തിരിച്ചുകിട്ടി. കോട്ടയത്ത് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ പത്തനംതിട്ട ആറൻമുള വടക്കനൂട്ടിൽ പ്രദീകിെൻറ (21) ജീവനാണ് കോട്ടയം െറയിൽവേ സീനിയർ പൊലീസ് ഓഫിസറായ സീൻ കുമാറിെൻറ സമയോചിത ഇടപെടലിൽ രക്ഷിക്കാനായത്. തിങ്കളാഴ്ച ഉച്ചക്ക് 2.15 ഓടെ ചെങ്ങന്നൂർ െറയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ന്യൂ ഡൽഹി കേരള എക്സ്പ്രസ് ട്രെയിനിൽ ബന്ധുവായ യാത്രക്കാരെൻറ ലഗേജുകൾ കയറ്റിയശേഷം തിരികെ ഇറങ്ങാൻ തുനിഞ്ഞപ്പോഴേക്കും നീങ്ങിത്തുടങ്ങിയിരുന്നു.
ചാടിയിറങ്ങവേ കമ്പാർട്ടുമെൻറിനും െറയിൽവെ പ്ലാറ്റ്ഫോമിനും മധ്യേയുള്ള വിടവിലായ പ്രദീകിനെ സീൻ കുമാർ ഞൊടിയിടയിൽ വലിച്ചു കയറ്റുകയായിരുന്നു. ചെറിയ പരിക്കുകൾ പറ്റിയ വിദ്യാർഥിയെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

