കെ-റെയിൽ: ഡി.പി.ആർ കത്തിച്ച് പ്രതിഷേധം
text_fieldsകെ. റെയിൽ വിരുദ്ധ സമിതി അറന്തക്കാട് കവലയിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിക്കുന്നു
ചെങ്ങന്നൂർ: വിനാശകരമായ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി മുളക്കുഴ, കൊഴുവല്ലൂർ യൂനിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ അറന്തക്കാട് ജങ്ഷനിൽ പൊതുയോഗവും ഡി.പി.ആർ കത്തിച്ച് പ്രതിഷേധവും നടത്തി. ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരക്കാട് ഉദ്ഘാടനം ചെയ്തു.
മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ് മുഖ്യപ്രസംഗം നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കൊഴുവല്ലൂർ, സമരസമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ, താലൂക്കുതല സമിതി നേതാക്കളായ ഫിലിപ് വർഗീസ്, കെ.എം. വർഗീസ്, വി.എം. രാജൻ, സജി ജോൺ, എൻ.ബി. കുട്ടൻ പിള്ള, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സിന്ധു ജയിംസ് സ്വാഗതവും വി. സജി നന്ദിയും പറഞ്ഞു.

