വാഹനം ഇടിച്ച് കിടന്ന വയോധികക്ക് പിങ്ക് പൊലീസ് രക്ഷകരായി
text_fieldsചെങ്ങന്നൂർ: തിരുവോണനാളിൽ വാഹനം ഇടിച്ച് രക്തംവാർന്ന് റോഡിൽ കിടന്ന വയോധികയെ ആശുപത്രിയിൽ എത്തിച്ച് പിങ്ക് പൊലീസ് ടീം. മുളക്കുഴ കാരയ്ക്കാട് ലക്ഷംവീട് കോളനിയിൽ കാരിക്കിലേത്ത് വീട്ടിൽ സാവിത്രിയുടെ (75) ജീവനാണ് പിങ്ക് പൊലീസിെൻറ അവസരോചിത ഇടപെടലിൽ രക്ഷിക്കാനായത്.
തിരുവോണ ദിവസമായതിനാൽ റോഡിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ചോര വാർന്ന് തലക്കും മുഖത്തും മുറിവുകളുമായി കമഴ്ന്നുവീണ നിലയിലായിരുന്നു. പൊലീസിെൻറ വാഹനത്തിൽ ചെങ്ങന്നൂർ ഗവ. ജില്ല ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടനില തരണം ചെയ്തിട്ടുണ്ട്. പിങ്ക് ഡ്യൂട്ടി ഓഫിസർ ടി.ആർ. ദീപ, സിവിൽ ഡബ്ല്യു പി.സി.ഒമാരായ പ്രിയ, പ്രസന്ന കുമാരി, എസ്. ബിന്ദു എന്നിവരാണ് സമയോചിതമായി ഇടപെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

