ചെങ്ങന്നൂർ കോടതിയിൽ നാഷണൽ മെഗാ അദാലത്ത് സെപ്റ്റംബർ 11ന്
text_fieldsചെങ്ങന്നൂർ: ചെങ്ങന്നൂർ കോടതിയിൽ നാഷണൽ മെഗാ അദാലത്ത് സെപ്റ്റംബർ 11ന് നടക്കും. സെപ്റ്റംബർ ഒന്നു മുതൽ 11 വരെ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ പെറ്റി കേസുകൾക്ക് അടക്കേണ്ട പിഴ തുക ഗണ്യമായി കുറവ് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂർ കോടതിയിൽ നടന്നു വരുന്ന സിവിൽ കേസുകളും നിയമപരമായി തീർക്കാൻ കഴിയുന്ന ക്രിമിനൽ കേസുകളും രമ്യമായി തീർക്കുന്നതിന് ചെങ്ങന്നൂർ ലീഗൽ സർവിസസ് അതോറിറ്റിയെ സമീപിക്കാം.
ടെലഫോൺ, ഇലക്ട്രിസിറ്റി, മൊബൈൽ ഫോൺ, മോട്ടോർ വെഹിക്കിൾ പരാതികൾ, സബ് രജിസ്ട്രാർ ഓഫിസിൽ ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ പിഴകൾ മുതലായവ നാഷണൽ മെഗാ അദാലത്തിൽകൂടി പരിഹരിക്കാം.
ചെങ്ങന്നൂർ കോടതികളിലെ അഭിഭാഷകരുടെയും മീഡിയേറ്റർമാരുടേയും സേവനം ചെങ്ങന്നൂർ ലീഗൽ സർവിസ് അതോറിറ്റിയിൽ കൂടി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ചെങ്ങന്നൂർ ലീഗൽ സർവിസസ് അതോറിറ്റി കമ്മിറ്റിയുമായി ബന്ധപ്പെടാം. ഫോൺ : 8893743143.

