Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightചെന്നിത്തലയിൽ...

ചെന്നിത്തലയിൽ അവിശ്വാസം പരാജയപ്പെട്ടു

text_fields
bookmark_border
chennithala panchayath
cancel

ചെ​ങ്ങ​ന്നൂ​ർ: മൂ​ന്ന് മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കോ​ൺ​ഗ്ര​സി​ലെ ര​വി​കു​മാ​റി​നെ​തി​രെ ബി.​ജെ.​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു.

18 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൻ.​ഡി.​എ, യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ മു​ന്ന​ണി​ക​ൾ​ക്ക്​ ആ​റ്‌ പേ​ർ വീ​ത​മാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​നെ​ത്തി​യി​ല്ല. ച​ർ​ച്ച​യി​ൽ ബി.​ജെ.​പി​യി​ലെ ആ​റും സി.​പി.​എ​മ്മി​ലെ നാ​ലു​പേ​ർ വീ​തം പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ സി.​പി.​എം അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തോ​ടെ അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, വ​ര​ണാ​ധി​കാ​രി അ​വി​ശ്വാ​സം പാ​സാ​യെ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. പ​ങ്കെ​ടു​ത്ത 10ൽ ​ആ​റു​പേ​രു​ടെ വോ​ട്ടോ​ടെ പ്ര​മേ​യം പാ​സാ​യി എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, ആ​കെ​യു​ള്ള 18 അം​ഗ​ങ്ങ​ളി​ൽ 10 പേ​രു​ടെ പി​ന്തു​ണ ഉ​ണ്ടെ​ങ്കി​ലേ അ​വി​ശ്വാ​സം പാ​സാ​കൂ​വെ​ന്ന ​െത​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​െൻറ വി​ശ​ദീ​ക​ര​ണം വ​ന്ന​തോ​ടെ പ​രാ​ജ​യ​പ്പെ​ട്ട​താ​യി തു​ട​ർ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

വ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ബി.​ജെ.​പി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. രാ​ജ​ല​ക്ഷ്​​മി​യാ​ണ് വ​ര​ണാ​ധി​കാ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalaMotion of no confidence
News Summary - Motion of no confidence failed at chennithala thripperumthura grama panchayat
Next Story