Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightആ​ശു​പ​ത്രി​യി​ലെ...

ആ​ശു​പ​ത്രി​യി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​െൻറ പേ​രി​ൽ പ​ണ​പ്പി​രി​​വെ​ന്ന്​

text_fields
bookmark_border
ആ​ശു​പ​ത്രി​യി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​െൻറ പേ​രി​ൽ പ​ണ​പ്പി​രി​​വെ​ന്ന്​
cancel

ചെ​ങ്ങ​ന്നൂ​ർ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്​ തി​രു​വ​ല്ല കു​റ്റൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന പ​ണം പി​രി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. പൊ​തു​പ്ര​വ​ര്‍ത്ത​ക​നാ​യ ഫി​ലി​പ് ജോ​ണ്‍ പു​ന്നാ​ട്ട് ക​ല​ക്ട​ര്‍ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍കി.

ഇ​വ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന നോ​ട്ടീ​സി​ൽ സ​ഹൃ​ദ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി​െൻറ കു​റ്റൂ​രി​ലെ വി​ലാ​സ​വും പി​ന്നി​ൽ കൊ​ല്ലം രാ​മ​ന്‍കു​ള​ങ്ങ​ര​യി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ട് ന​മ്പ​റു​മാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

2004 മു​ത​ല്‍ ഉ​ച്ച​ക്ക​ഞ്ഞി ന​ല്‍കി​വ​ന്നി​രു​ന്ന​ത് ചെ​ങ്ങ​ന്നൂ​രി​ലെ സാ​ന്ത്വ​നം ഹെ​ല്‍ത്ത് കെ​യ​ര്‍ സെൻറ​ര്‍ എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യി​രു​ന്നു.

ഇ​ത് നി​ര്‍ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ ചി​ല​രു​ടെ പി​ന്തു​ണ​യോ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഇ​തി​നെ​തി​രെ നോ​ട്ടീ​സ് ന​ല്‍കു​ക​യും പ​ല​ത​വ​ണ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തു. ഇ​തേ​തു​ട​ര്‍ന്ന് 2018 ഡി​സം​ബ​ര്‍ 23ന് ​ഇ​ത്​ നി​ര്‍ത്തി. അ​തി​നു​ശേ​ഷ​മാ​ണ് കു​റ്റൂ​രി​ലെ സം​ഘ​ട​ന എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money collectionfood distributionChengannur
Next Story