Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightവയോദമ്പതികളുടെ...

വയോദമ്പതികളുടെ വീട്ടിൽനിന്ന്​ പണവും സ്വർണവും മോഷ്​ടിച്ചു

text_fields
bookmark_border
Door lock broken
cancel
camera_alt

വാ​തി​ലി​െൻറ പൂ​ട്ട്​ ത​ക​ർ​ത്തനിലയിൽ

ചെ​ങ്ങ​ന്നൂ​ർ: വ​യോ​ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും സ്വ​ർ​ണ​വു​മാ​ണ്​ ന​ഷ്​​ട​െ​പ്പ​ട്ട​ത്. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് പി​ര​ള​ശേ​രി കു​ന്നേ​ൽ​വീ​ട്ടി​ൽ തോ​മ​സ് വ​ർ​ഗീ​സി​െൻറ (82) വീ​ട്ടി​ലാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്: തോ​മ​സ് വ​ർ​ഗീ​സും ഭാ​ര്യ റേ​യ്ച്ച​ൽ തോ​മ​സും (74), ഡ്രൈ​വ​ർ ശ്രീ​കു​മാ​റും വീ​ട്ടു​ജോ​ലി​ക്കാ​രി​യും ശ​നി​യാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ തോ​മ​സി​െൻറ പു​ത്ത​ൻ​കാ​വി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ്രൈ​വ​റും ജോ​ലി​ക്കാ​രി​യും തി​രി​കെ കു​ന്നേ​ൽ വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ്​ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ അ​ക​ത്തു​ക​യ​റി മു​റി​ക​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. ഉ​ട​ൻ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​വ​ശ​ത്തെ വാ​തി​ലി​െൻറ പൂ​ട്ട്​ ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. പി​ന്നീ​ട് സ്​​റ്റോ​റി​ൽ ക​യ​റി പി​ക്ആ​ക്​​സും ക​മ്പി​പ്പാ​ര​യും വെ​ട്ടു​ക​ത്തി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച​തി​െൻറ ല​ക്ഷ​ണ​മു​ണ്ട്. അ​ല​മാ​ര​യി​ൽ​നി​ന്ന്​ 50,000 രൂ​പ​യും ക​മ്മ​ലും മോ​ഷ​ണം പോ​യി. വി​ദേ​ശ​മ​ദ്യ​വും ക​വ​ർ​ന്നു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ പ്ര​ശാ​ന്ത്, ഹ​രി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്കോ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മു​ൻ​വ​ശ​ത്തു​നി​ന്ന്​ വീ​ടി​െൻറ പു​റ​കു​വ​ശ​ത്തേ​ക്ക് ഓ​ടി​യ പൊ​ലീ​സ് നാ​യ്​ ലി​ഡോ അ​വി​ടെ നി​ന്ന്​ എം.​ഡി.​എ​ൽ.​പി സ്കൂ​ളി​െൻറ ഭാ​ഗ​ത്തു​കൂ​ടി പു​ത്ത​ൻ​കാ​വ് പി​ര​ള​ശേ​രി റോ​ഡി​ൽ വ​ന്നാ​ണ് നി​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ സി.​ഐ ബി​ജു​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsHome burglary
News Summary - Money and gold were stolen from the elderly couple's home
Next Story