Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്: നവീകരണത്തിന് രണ്ടു കോടിയുടെ പദ്ധതി

text_fields
bookmark_border
മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ്: നവീകരണത്തിന് രണ്ടു കോടിയുടെ പദ്ധതി
cancel
camera_alt

മാ​ന്നാ​ർ സ്​​റ്റോ​ർ ജ​ങ്ഷ​നി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്

ചെ​ങ്ങ​ന്നൂ​ർ: പ​തി​റ്റാ​ണ്ടാ​യി അ​വ​ഗ​ണ​ന​യു​ടെ ബാ​ക്കി പ​ത്ര​മാ​യി അ​നാ​ഥ​മാ​യി മാ​റി​യ മാ​ന്നാ​ർ സ്​​​റ്റോ​ർ ജ​ങ്ഷ​നു സ​മീ​പ​മു​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി​യു​ടെ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നു. യാ​ത്രാ തി​ര​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യ​വും കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന 20 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തി​രു​വ​ല്ല- കാ​യം​ങ്കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ മാ​വേ​ലി​ക്ക​ര​ക്കും - തി​രു​വ​ല്ല​ക്കും മ​ധ്യേ​യു​ള്ള ഏ​ക സ്റ്റാ​ന്‍റാ​ണി​ത്. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യാ​രം​ഭി​ച്ച​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്ന എം. ​ദേ​വ​രാ​ജ​ൻ നാ​യ​റി​ന്‍റെ കാ​ല​ത്താ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ബ​സ് സ്റ്റാ​ന്റ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ന്ന​ത്തെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. സി.​എ​സ് സു​ജാ​ത​യാ​ണ് 2000 ഏ​പ്രി​ൽ 19നു ​നി​ർ​വ​ഹി​ച്ച​ത്. യു​ദ്ധ കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ 100 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ആ​ഗ​സ്റ്റ് ഒ​ന്നി​ന്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യും പെ​യ്തു.

എ​ന്നാ​ൽ, തു​ട​ർ​ന്നു മാ​റി വ​രു​ന്ന ഇ​ട​തു-​വ​ല​തു ഭ​ര​ണ സ​മി​തി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​താ​വു​ക​യും മ​ദ്യ​പ​രു​ടെ സ​ങ്കേ​ത​മാ​യി മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ര​ണ്ടു കോ​ടി അ​നു​വ​ദി​ച്ച​ത്.

ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഇ​ദ്ദേ​ഹം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി.​കെ പ്ര​സാ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പ​ഴ​വൂ​ർ, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, സി.​പി.​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​ൻ ശെ​ൽ​വ​രാ​ജ​ൻ, പ്രൊ​ഫ. പി.​ഡി ശ​ശി​ധ​ര​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mannar Panchayat Bus Stand renovation projects worth Two crore
Next Story