Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightഎം.സി റോഡിൽ ബൈക്കുകൾ...

എം.സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
എം.സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel

ചെങ്ങന്നൂർ: എം.സി റോഡിൽ തിരുവൻ വണ്ടൂർ കല്ലിശ്ശേരി പറയനക്കുഴി ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലിയൂർ പേരിശ്ശേരിയിൽ കൈപ്പള്ളിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് മധുര അരുൾ ദാസ് പുരം തത്തനേരി അയ്യനാർ സ്ട്രീറ്റ് ഡോർ നമ്പർ 3ലെ സെൽവരാജിന്‍റെ മകൻ എസ്. രാജൻ (രാജേഷ് -34 ) ആണ്​ മരിച്ചത്​. വർഷങ്ങളായി പ്രദേശത്ത്​ മീൻ കച്ചവടം ചെയ്യുകയായിരുന്നു ഇയാൾ.

വെള്ളിയാഴ്ചരാത്രി 9 മണിക്കു ശേഷമാണ് അപകടം. കച്ചവട ആവശ്യാർഥം രാജേഷ് ബൈക്കിൽ സഞ്ചരിക്കവെ പ്രാവിൻ കൂടിനു സമീപം സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രാജേഷിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - Man killed in bike accident on MC Road
Next Story