കുളിക്കടവിൽ നിന്നും യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ
text_fieldsചെങ്ങന്നൂർ: പമ്പാനദിയിലെ ചെങ്ങന്നൂർ ആറാട്ടുകടവിൽ, കുളിക്കടവിൽ കുളിക്കാനെത്തിയ യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാന്നാർ കുരട്ടിശ്ശേരി കോലത്ത് പടിഞ്ഞാറേതിൽ വീട്ടിൽ നിസാം (37) നെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ആറാട്ട് കടവിൽ ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം.
ബൈക്കിൽ സഞ്ചരിച്ചു,മീൻ വിൽപ്പന നടത്തുന്ന, നിസാം മോഷണം നടത്തിയ ശേഷം ഇവിടെനിന്നുംരക്ഷപെടുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ എസ്.ഐ.ആർ. പ്രതിഭാ നായരുടെ നേതൃത്വത്തിൽ പ്രതിയുടെ ചിത്രങ്ങൾ സമീപത്തെ സി.സി ക്യാമറയിൽ നിന്നും കണ്ടെത്തി. ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ അരിപ്പയിൽ നിന്നും കുളത്തൂപ്പുഴ പോലിസ് പിടികൂടി. മാഹിയിൽ എക്സെസ് കേസിൽ പ്രതിയാണ് ഇയാളെന്ന് എസ് ഐ.പറഞ്ഞു. മൊബൈൽ ഫോൺ കണ്ടെടുത്തു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

