ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: സംശയരോഗത്താൽ ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ആലാ പെണ്ണുക്കര വടക്കുംമുറിയിൽ വെള്ളൂരേത്ത് കല്ലുമഠത്തിൽ വീട്ടിൽ ഗോപിക കൃഷ്ണനെ (34) വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഭർത്താവ് രാധാകൃഷ്ണനാണ് (50) അറസ്റ്റിലായത്. മുൻ വിരോധം മൂലം വടിവാൾകൊണ്ട് ഇരുകൈയിലും വെട്ടുകയായിരുന്നു.
ഇടതുകൈയുടെ ചൂണ്ടുവിരൽ അസ്ഥിക്കും വലതുകൈത്തണ്ടക്കും കൈവെള്ളയിലും ആഴത്തിൽ മുറിവേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത വീട്ടിലെത്തിയ യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനു ലഭിച്ച പരാതിയെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ പിടികൂടിയത്.

