Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ (എം) ധർണ നടത്തി

text_fields
bookmark_border
k congress m 098a
cancel
camera_alt

വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ (എം) ജില്ല കമ്മിറ്റി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ 

ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ (എം) ജില്ല കമ്മിറ്റി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഇവിടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തൻമാർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനാണെന്നും വരുമാനത്തിലും മുന്നിൽനിൽക്കുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്‍റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. പാർട്ടി ഉന്നതാധികാര സമിതി അംഗം ജേക്കബ്തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ്പേരയിൽ, സജിഅലക്സ്‌, ജോസഫ് കെ. നെല്ലുവേലി, ബിനു. കെ. അലക്സ്‌, ജേക്കബ്‌ മാത്യു മുല്ലശ്ശേരി, മോഹൻ കൊട്ടാരത്തുപറമ്പിൽ, രാജു താമരവേലി, വത്സമ്മ എബ്രഹാം, ജോൺ മാത്യു മുല്ലശ്ശേരി, എബ്രഹാം ഇഞ്ചക്കലോടി, രാജൻകന്യത്ര, അഡ്വ. പ്രദീപ് കൂട്ടാല, കെ.പി. കുഞ്ഞുമോൻ, ഷീൻ സോളമൻ, അയ്യപ്പൻപിള്ള, ഡോ. സാജു ഇടക്കാട്, കോശി കോട്ടപ്പാട്, സജി കീളാത്ര, ഗോപിനാഥൻ നായർ, കെ.സി. ഡാനിയേൽ, ഹരികുമാർ, ജോണിച്ചൻ മണലേൽ, മാന്നാർ സോളമൻ എന്നിവർ സംസാരിച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala congress m protest in chengannur
Next Story