പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു
text_fieldsചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. കാസർഗോഡ് മടുക്കയിൽ ബാബു (സിദ്ധാർത്ഥ് - 22) നെയാണ് ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ നിന്നും അറസ്റ്റു ചെയ്തത്. ഹോട്ടൽ തൊഴിലാളിയായ ബാബു ഫേസ് ബുക്കിലൂടെയാണ് ചെങ്ങന്നൂർ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. മൂന്ന് ,നാല് മാസത്തെ ഫേസ്ബുക്ക് ചാറ്റിംഗിലൂടെ ഇവർ തമ്മിൽ കൂടുതൽ അടുപ്പത്തിലാകുന്നത്.
ഇയാൾ കഴിഞ്ഞ ആഴ്ച ചെങ്ങന്നൂരിലെത്തി പെൺകുട്ടിയെയും കൂട്ടി വയനാട്ടിലേയ്ക്ക് കടന്നു കളയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിനിടയിൽ പെൺകുട്ടിയെ കാണാനില്ലന്നു കാട്ടി വീട്ടുകാർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രമാക്കി അന്വേഷണം നടത്തിയതിനെത്തുടർന്ന് വയനാട്ടിലെ ഒരു ഹോട്ടലിൽ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു.

