വീടിനുനേരെ ആക്രമണം: പൊലീസ് നടപടി വൈകുന്നു
text_fieldsചെങ്ങന്നൂർ: പുതുവത്സരദിവസം രാത്രി കൊഴുവല്ലൂർ തെങ്ങുംതുടിയിൽ വീട്ടിൽ ഗിരീഷ് കുമാറിെൻറ വീട്ടുമുറ്റത്ത് കിടന്ന മാരുതി ഒമ്നി വാനിെൻറ ചില്ലുകൾ തകർത്തു.
ശബ്ദംകേട്ട് ഗിരീഷിെൻറ ഭാര്യ ജനലിൽകൂടി നോക്കി ഒച്ചെവച്ചപ്പോൾ 25 വയസ്സ് തോന്നിക്കുന്ന യുവാവ് വീടിനുനേരെയും ആക്രമണം നടത്തി. ഈ സമയം ഗിരീഷ് വീട്ടിൽ ഇല്ലായിരുന്നു. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കിടപ്പുരോഗിയായ പിതാവും പ്രായമായ മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കൂടുതൽ ഭയപ്പാടോടെയാണ് വീട്ടിൽ കഴിയുന്നത്. കുറ്റവാളികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സജി ചെറിയാൻ എം.എൽ.എക്ക് പരാതി നൽകി.

