ഹോം ഗാർഡിന് മർദനമേറ്റു
text_fieldsചെങ്ങന്നൂർ: ചെങ്ങന്നൂർ സ്േറ്റഷനിലെ ഹോം ഗാർഡ് ആലാ പറമ്പുംതറയിൽ വീട്ടിൽ പി.കെ രമേശ് കുമാറിനെ (55) മദ്യലഹരിയിലെത്തിയ യുവാവ് മർദിച്ചു. എം.സി റോഡിൽ ചെങ്ങന്നൂർ ബഥേൽ കവലയിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇയാൾ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി.
മാസ്ക് ധരിക്കാതെ ബഹളം വെക്കുകയും സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തതോടെ വിവരം ഹോം ഗാർഡിനോട് ധരിപ്പിച്ചു. ആദ്യം അനുനയിപ്പിച്ച് പറഞ്ഞയച്ചു വെങ്കിലും പിന്നീട് വീണ്ടും എം.സി റോഡരികിലുള്ള എ.ടിഎം സെൻററിൽ കയറിയിരുന്നു ബഹളം വെച്ചു. ചോദ്യം ചെയ്യാനെത്തിയ ഹോം ഗാർഡിനെ കരിങ്കല്ലുപയോഗിച്ച് തലയ്ക്കിടിച്ച് പരിക്കേൽപിക്കുകയായിരുന്നു. യുവാവിനെ പൊലീസ് എത്തി പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

