സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsകഞ്ചാവുമായി ശരത്
ചെങ്ങന്നൂർ: കഞ്ചാവ് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.
ചൊവ്വാഴ്ച വൈകീട്ട് 3.35ന് ചെങ്ങന്നൂർ സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പുത്തൻകാവ് പള്ളിയുടെ സമീപത്തുവെച്ചാണ് 900 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. ആറന്മുള ആറാട്ടുപുഴ മുറിയിൽ കുറ്റിക്കാട്ടു വീട്ടിൽ ശരത്തിനെയാണ് പിടികൂടിയത്.
എക്സൈസ് കമീഷണർ സി.ഐ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. സെബാസ്റ്റ്യനും സംഘവും നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പദ്മകുമാർ, യു. അനു, ബി. പ്രവീൺ എന്നിവർ പങ്കെടുത്തു.

