സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ പ്രവാസി മരിച്ചു
text_fieldsചെങ്ങന്നൂർ: ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ചെന്നിത്തല -തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ധന്യാ ഭവനത്തിൽ മോഹൻ കുമാർ (67) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30ന് പറയങ്കേരിക്കടവിന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. രാവിലെ സ്കൂട്ടറിൽ വീടുകളിൽ പാൽ കൊടുത്ത് മടങ്ങുമ്പോൾ എതിരെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് സ്കൂട്ടറിൽ നിന്ന് വീണ മോഹൻകുമാറിൻറെ തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റിരുന്നു. ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് അമൃത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പത്ത് മണിക്കാണ് മരിച്ചത്.
പ്രവാസിയായ മോഹൻ കുമാർ നിലവിൽ വീട്ടിൽ പശുവളർത്തലിലും മീൻ വളർത്തലിലും വ്യാപൃതനായിരുന്നു. ഭാര്യ: വിമല. മക്കൾ: ധന്യ, ഷാരോൺ. മരുമക്കൾ: അരുൺ, ആതിര. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

