Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളുമായി കുതിച്ച ആംബുലൻസ് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളുമായി കുതിച്ച ആംബുലൻസ് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക്​ പരിക്ക്​
cancel
camera_alt???????? ?????? ????? .

ചെങ്ങന്നൂർ: നിയന്ത്രണം തെറ്റിയ ആംബുലൻസ് ഓട്ടോയിലിടിച്ച് ഓ​ട്ടോ ഡ്രൈവർക്ക്​ ഗുരുതര പരിക്ക്​. കുറിച്ചിമുട്ടം തെക്കേ കൊല്ലീരേത്ത് വീട്ടിൽപ്രശാന്ത് ഗോപിക്കാണ്​​ (30)പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7 മണിയോടെ എം.സി റോഡിൽ ഗവ.ഐ.ടി.ഐ ജംഗ്ഷനു സമീപത്തെ നേരകത്ത് പടിയിലായിരുന്നു അപകടം.

അടൂരിൽ നിന്നും ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളുമായി ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകവേ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നതിനു ശേഷം എതിർ ദിശയിൽ വന്ന ഓൾട്ടോ കാറിൽ തട്ടി നിയന്ത്രണം തെറ്റി എതിർ ദിശയിൽ പാൽ കവറുകളുമായി വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ കുടുങ്ങിയ ഡ്രൈവറെ ഓട്ടോറിക്ഷ വെട്ടിപൊളിച്ചാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന്​ പുറത്തെടുത്തത്.

കാൽ അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ഉണ്ടായിരുന്ന കുട്ടികളെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. പ്രശാന്തിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ പൊലീസിൽ ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - driver was injuerd when an ambulance collided with an auto
Next Story