നായ്ക്കുട്ടി വിഴുങ്ങിയ വെള്ളാരംകല്ല് ശസ്ത്രക്രി യയിലൂടെ പുറത്തെടുത്തു
text_fieldsജാക്കി ഉടമയോടൊപ്പം
ചെങ്ങന്നൂർ: എട്ടുമാസം പ്രായമുള്ള ജാക്കിയെന്ന ആൺനായ്ക്കുട്ടിയുടെ വയറ്റിൽ കുടുങ്ങിയ 300 ഗ്രാമുള്ള വെള്ളാരംകല്ല് ശസ്ത്രക്രിയയിലൂടെ ചെങ്ങന്നൂർ മൃഗാശുപത്രിയിൽ പുറത്തെടുത്തു.
കണ്ണാട്ട് അരുൺ ഫൈനാൻസിയേഴ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടറായ അരുൺ തോമസിെൻറ വീട്ടിലെ നായ്ക്കുട്ടി മുറ്റത്ത് വിരിച്ചിരുന്ന കല്ലാണ് വിഴുങ്ങിയത്. ഭക്ഷണം കഴിക്കാതെ അവശനിലയിലായതോടെ നടത്തിയ എക്സ്റേ പരിശോധനയിൽ കല്ല് വയറ്റിൽ കുടുങ്ങിയതായി കണ്ടെത്തി.
വെറ്ററിനറി സർജൻ ഡോ. ദീപു ഫിലിപ് മാത്യുവിെൻറ നേതൃത്വത്തിൽ ജനറേറ്ററില്ലാത്ത ആശുപത്രിയിൽ നാലര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായത്.

