ക്ഷേത്രത്തിൽ മോഷണം നടത്തവേ ബിഹാർ സ്വദേശി പിടിയിൽ
text_fieldsചെങ്ങന്നൂർ. മുളക്കുഴകാരയ്ക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാത്രിയിൽ മോഷണം നടത്തവേ പ്രതി പിടിയിലായി. എം.സി.റോഡരുകിലെ പ്രധാന കവലയോടു ചേർന്നുളള ആരാധനാലയത്തിന്‍റെ ആനക്കൊട്ടിലിൽ ചൊവ്വാഴ്ച രാത്രി മോഷണം നടത്തവേ ബിഹാർ സ്വദേശി മഹേഷ് അഗർവാളിനെ പിടികൂടിയത്. പടിഞ്ഞാറോട്ടുള്ള അരീക്കര റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന, ജി.ശ്രീക്കുട്ടൻ, അനിൽകുമാർ, മനോജ് കൊഴുവല്ലൂർ എന്നിവരുടെ ശ്രദ്ധയിൽപെട്ടതു കണ്ട് മതിൽ ചാടി കടക്കുന്നതിനിടയിലാണ് കള്ളനെ പിടികൂടിയത്.
തുടർന്ന് പൊലീസിനേയും ജനപ്രതിനിധികളെയും ക്ഷേത്ര ഭാരവാഹികളായ ശിവരാമപിള്ള, ബിജു എന്നിവരെ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു , പരിശോധിച്ചപ്പോൾ ഒരു കവർ നിറയെ നോട്ടും, ചില്ലറയും, ആണി, ബ്ലയിഡ്, ആലപ്പുഴ സ്വദേശിയുടെ ഒരു പേഴ്സ്, എടിഎം കാർഡ്, പണം എന്നിവ കണ്ടെടുത്തു.രണ്ട് മാസം മുൻപ് ഇതേ ക്ഷേത്രത്തിലും ജoഗ്ഷനിനെ നാല് കടകളിലും മോഷണം നടന്നിരുന്നു.

