Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ പണിക്കിടെ യുവാവിന്റെ മരണം: ദുരൂഹതയെന്ന്​ മാതാവ്​

text_fields
bookmark_border
ക്ഷേത്രത്തിലെ പണിക്കിടെ യുവാവിന്റെ മരണം: ദുരൂഹതയെന്ന്​ മാതാവ്​
cancel

ചെ​ങ്ങ​ന്നൂ​ർ: ക്ഷേ​ത്ര​ത്തി​ലെ പ​ണി​ക്കി​ട​യി​ലു​ണ്ടാ​യ യു​വാ​വി​ന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് മാ​താ​വ്​ മു​ഖ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പ​രാ​തി ന​ൽ​കി. മാ​ന്നാ​ർ കു​ര​ട്ടി​ശ്ശേ​രി വി​ല്ലേ​ജി​ൽ നെ​ടി​യി​ഴ​ത്ത് വീ​ട്ടി​ൽ അ​രു​ണി​ന്റെ (37) മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യാ​ണ് മാ​താ​വ്​ സ​ര​സ​മ്മ പ​റ​യു​ന്ന​ത്.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​ദ്യം അ​റി​ഞ്ഞ​ത്. എ​ന്നാ​ൽ, ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്നാ​ണ്​ പ​ണി​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ പി​ന്നീ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​രു​ണി​ന്​ അ​സു​ഖ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്ന​താ​യി അ​വ​ർ പ​റ​യു​ന്നു. കൊ​ല്ല​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മാ​ന്നാ​റി​ൽ കൊ​ണ്ടു​വ​രു​ക​യും തി​ര​ക്കു​കൂ​ട്ടി 10 മി​നി​റ്റു​പോ​ലും വീ​ട്ടി​ൽ വെ​ക്കാ​തെ ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന​ത് സം​ശ​യം വ​ർ​ധി​പ്പി​ച്ച​താ​യും അ​വ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ഭ​ർ​ത്താ​വ്​ രോ​ഗി​യാ​ണ്. മൂ​ന്ന്​ പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നു​മാ​ണ് ഉ​ള്ള​ത്. മ​ക​ന്റെ വ​രു​മാ​ന​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യം. ക്ഷേ​ത്ര​ത്തി​ൽ ക​ഴ​കം പ​ണി ചെ​യ്തും വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്തു​മാ​ണ് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannurdeath
News Summary - Death of young man while working on the temple:mystery
Next Story