Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightകൗൺസിലർക്കെതിരെ...

കൗൺസിലർക്കെതിരെ ചെ​ങ്ങ​ന്നൂ​ർ നഗരസഭ സെക്രട്ടറിയുടെ പരാതി

text_fields
bookmark_border
chengannur municipality
cancel

ചെ​ങ്ങ​ന്നൂ​ർ: വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ശോ​ക് പ​ടി​പ്പു​ര​ക്ക​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ തി​രു​ത്ത​ൽ വ​രു​ത്തി​യ​താ​യും കാ​ട്ടി സെ​ക്ര​ട്ട​റി എ​സ്. നാ​രാ​യ​ണ​ൻ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ശാ​സ്താം​പു​റം മാ​ർ​ക്ക​റ്റി​ലെ ക​ട​മു​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ലാ​ണ് ചെ​യ​ർ​പേ​ഴ്സ​ൻ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യും വാ​ട​ക​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ഷ​യ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഔ​ദ്യോ​ഗി​ക രേ​ഖ കൃ​ത്രി​മ​മാ​യി തി​രു​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ​സ​മ​യം അ​വി​ടെ​യെ​ത്തി​യ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, പെ​രു​ങ്കു​ളം പാ​ട​ത്തു​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന വെ​ട്ടു​തോ​ടി​െൻറ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​വു​മാ​യി പൊ​തു​മ​രാ​മ​ത്ത് ക​മ്മി​റ്റി​യി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​െൻറ വൈ​രാ​ഗ്യ​മാ​ണ് സെ​ക്ര​ട്ട​റി ത​െൻറ പേ​രി​ൽ കേ​സു​കൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ അ​ശോ​ക് പ​ടി​പ്പു​ര​ക്ക​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Municipal SecretaryChengannur Municipality
News Summary - Complaint of the Chengannur Municipal Secretary against the Councilor
Next Story