കരിമൂർഖനെ പിടികൂടി
text_fieldsതിരുവൻവണ്ടൂർ വടക്കേ മരങ്ങാട്ടു മഠം കീഴ് തൃക്കോവിലിൽ അഡ്വ.എം കെ ഹരിനന്ദനൻ നമ്പൂതിരിയുടെ പുരയിടത്തിൽ നിന്നും സാം ജോൺ മൂർഖനെ പിടികൂടിയപ്പോൾ
ചെങ്ങന്നൂർ: തിരുവണ്ടൂരിൽ കരി മൂർഖനെ പിടികൂടി. തിരുവൻവണ്ടൂർ വടക്കേ മരങ്ങാട്ടു മഠം കീഴ് തൃക്കോവിലിൽ അഡ്വ.എം കെ ഹരിനന്ദനൻ നമ്പൂതിരിയുടെ പുരയിടത്തിൽ നിന്നുമാണ് മൂർഖനെ പിടികൂടിയത്. പഴയ വരട്ടാറിൻ്റെ ഭാഗമായ മുളം തോട്ടിൽ കയറിക്കൂടിയ മൂർഖനെ സമീപവാസികളാണ് കണ്ടത്. മാധ്യമപ്രവർത്തകനായസജികുമാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ ആലാ പൂമലച്ചാൽ പറങ്കാമൂട്ടിൽ സാം ജോൺ എത്തിയാണ് ഏറെ നേരത്തെ ശ്രമഫലമായി മൂർഖനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കണ്ടറി മൈതാനത്തിന് സമീപത്തു നിന്നും സാം ജോൺ മൂർഖൻപാമ്പിനെ പിടികൂടിയിരുന്നു. മേനകാ ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽ സേവിംഗ് ഗ്രൂപ്പിലെ അംഗമായ സാം ജോൺ ചെങ്ങന്നൂർ മേഖലയിലെ ഫോറസ്റ്റ് കെയർടേക്കറാണ്. പാമ്പിനെ ഫോറസ്റ്റിന് കൈമാറും.

