വരട്ടാറിന്റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കും -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsപുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂർ: ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കി വരട്ടാറിന്റെ തീരപ്രദേശങ്ങളെ മാറ്റുന്നതിനു ജലവിഭവവകുപ്പിന്റെ സഹകരണവും ഉറപ്പാക്കുമെന്നു മന്ത്രി റോഷിഅഗസ്റ്റിൻ. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ എന്നീ മൂന്നുപാലങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി, ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് എം.കെ.സലിം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി നൈനാൻ തുടങ്ങിയവർ സംസാരിച്ചു.

