Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightചെ​ങ്ങ​ന്നൂ​ര്‍ മി​നി...

ചെ​ങ്ങ​ന്നൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ വെ​ള്ള​മി​ല്ലാ​തെ ര​ണ്ട​ര ആ​ഴ്ച

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ വെ​ള്ള​മി​ല്ലാ​തെ ര​ണ്ട​ര ആ​ഴ്ച
cancel
camera_alt

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് എ​ൻ.​ജി.​ഒ യൂ​നി​യ​ൻ നി​വേ​ദ​നം ന​ൽ​കു​ന്നു

ചെ​ങ്ങ​ന്നൂ​ര്‍: ന​ഗ​ര​മ​ധ്യ​ത്തി​ലെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ര​ണ്ട​ര ആ​ഴ്ച​യാ​യി വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി.

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​ജി.​ഒ യൂ​നി​യ​നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും ക​ല​ക്ട​ര്‍, ആ​ർ.​ഡി.​ഒ, ത​ഹ​സി​ല്‍ദാ​ര്‍ എ​ന്നി​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി. നാ​ലു​നി​ല​ക​ളി​ലാ​യു​ള്ള സ​മു​ച്ച​യ​ത്തി​ൽ 28 ഓ​ഫി​സു​ക​ളി​ലും ഒ​രു ഇ-​സേ​വാ കേ​ന്ദ്ര​ത്തി​ലു​മാ​യി 400 ഓ​ളം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

നൂ​റു​ക​ണ​ക്കി​ന് പൊ​തു​ജ​ന​ങ്ങ​ളാ​ണ് നി​ത്യേ​ന വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്താ​റു​ള്ള​ത്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ പോ​ലും നി​റ​വേ​റ്റാ​ന്‍ ക​ഴി​യാ​തെ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍ക്കു​മാ​യി ജീ​വ​ന​ക്കാ​ര്‍ വെ​ള്ളം കൊ​ണ്ടു​വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. ജോ​യ​ന്റ് ആ​ര്‍.​ടി.​ഒ, സി​വി​ല്‍ സ​പ്ലൈ​സ്- പൊ​തു​മ​രാ​മ​ത്തി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ, കൃ​ഷി​ഭ​വ​ന്‍, എം​പ്ലോ​യ്‌​മെ​ന്‍റ്​ എ​ക്‌​സ്‌​ചേ​ഞ്ച് തു​ട​ങ്ങി​യ സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജ​ല അ​തോ​റി​റ്റി​ക്ക് പ​ണം അ​ട​ക്കാ​ത്ത​തി​നാ​ൽ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ചി​രു​ന്നു.​ ഇ​തി​നെ​ത്തു​ട​ർ​ന്ന്​ മു​ന്‍വ​ശ​ത്തു​ള്ള കി​ണ​റ്റി​ല്‍നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ സ്ഥാ​പി​ച്ച 6000 ലി​റ്റ​ര്‍ ടാ​ങ്കി​ല്‍ നി​റ​ച്ചാ​ണ് വി​വി​ധ ഓ​ഫി​സു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത്. കി​ണ​ര്‍ വ​റ്റി​യ​തി​നെ തു​ട​ര്‍ന്ന് പി​ന്നീ​ട് കു​ഴ​ല്‍കി​ണ​ര്‍ കു​ഴി​ച്ച് അ​തി​ല്‍നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് ടാ​ങ്കി​ല്‍ നി​റ​ച്ചി​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഓ​ഫി​സി​ന്‍റെ പേ​രി​ലെ​ടു​ത്ത ക​ണ​ക്ഷ​ന്‍ എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണ്​ ബി​ല്‍ തു​ക വ​ർ​ധി​ച്ച​ത്. തു​ട​ർ​ന്ന്​ മൂ​ന്നു​വ​ര്‍ഷം മു​മ്പ്​ ജ​ല അ​തോ​റി​റ്റി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​ശ്ശി​ക​യാ​യ 29,000 രൂ​പ പൊ​തു​മ​രാ​മ​ത്ത് അ​ട​ച്ചി​ട്ടു​മി​ല്ല.

വെ​ള്ളം കു​റ​വാ​യ​തി​നാ​ല്‍ മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് മു​ക​ളി​ല​ത്തെ ടാ​ങ്കി​ല്‍ നി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വേ​ന​ല്‍ ര​ണ്ടു​മാ​സം കൂ​ടി തു​ട​രു​ക​യും ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ കൂ​ടി ഉ​ള്ള​തി​നാ​ൽ സാ​ധാ​ര​ണ​യെ​ക്കാ​ള്‍ കൂ​ടു​ത​ൽ സ​മ​യം ഇ​വി​ടെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​തും ജീ​വ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കു​ടി​ശ്ശി​ക തീ​ര്‍ത്ത് ക​ണ​ക്ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും എ​സ്റ്റേ​റ്റ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ത​ഹ​സി​ല്‍ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ല്‍നി​ന്ന് വെ​ള്ളം താ​ൽ​ക്കാ​ലി​ക​മാ​യി എ​ത്തി​ച്ചു​ന​ല്‍കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ഷി​ബു​രാ​ജ​ൻ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്കും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannurmini civil stationwithout water
News Summary - Chengannur Mini Civil Station without water for two and a half weeks
Next Story