ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ അനുഭാവ സത്യാഗ്രഹം നടത്തി. നഗരസഭയിലെ അഴിമതികൾ വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, യു.ഡി.എഫ് ഭരണ സമിതി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുൻപിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവവുമായായിരുന്നു സത്യാഗ്രഹം.
സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി സി.കെ ഉദയ കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.എസ് സവിത അധ്യക്ഷത വഹിച്ചു. എം.കെ മനോജ്, വി.ജി അജീഷ്, വി. വിജി, ലതിക രഘു, മധു ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.