Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightചെ​ങ്ങ​ന്നൂ​ർ...

ചെ​ങ്ങ​ന്നൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം 28ന്

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം 28ന്
cancel
camera_alt

ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച ചെ​ങ്ങ​ന്നൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം

​ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ച്ച അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യ​ത്തി​ന്റെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും 28ന് ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. 2018-19ൽ 42 ​കോ​ടി വ​ക​യി​രു​ത്തി കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പെ​രു​ങ്കു​ളം പാ​ട​ത്തെ 20 ഏ​ക്ക​റി​ലാ​ണ് സ്റ്റേ​ഡി​യം.

സി​ന്ത​റ്റി​ക് ട്രാ​ക്ക്, നാ​ച്ചു​റ​ൽ ഫു​ട്ബോ​ൾ ട​ർ​ഫ്, പ​വ​ലി​യ​നു​ക​ൾ, ഗാ​ല​റി​ക​ൾ, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ഫ്ല​ഡ് ലൈ​റ്റ് സം​വി​ധാ​നം, വി.​ഐ.​പി ലോ​ഞ്ച്, പ​മ്പ് ഹൗ​സ്, ബോ​ർ​വെ​ൽ, പ​വ​ർ സ​ബ് സ്റ്റേ​ഷ​ൻ, അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​മാ​ണ് ഇ​വി​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ട്രാ​ക്കും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഒ​ളി​മ്പി​ക്‌​സ് നി​ല​വാ​ര​ത്തി​ലു​ള്ള നീ​ന്ത​ൽ​ക്കു​ള​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ന് ഒ​ന്നാം​ഘ​ട്ട​മാ​യി മൂ​ന്നു​കോ​ടി രൂ​പ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു. അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ​ക്കു​ള​ത്തി​ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച അ​ഞ്ചു കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്യും. നീ​ന്ത​ൽ​ക്കു​ള​ത്തി​ന് ര​ണ്ടാം​ഘ​ട്ട​മാ​യി 2.5 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ട്, ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം, പാ​ർ​ക്ക്, പ്ര​ത്യേ​ക ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് എ​ന്നി​വ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി ഏ​റ്റെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannurInternational StadiumDevelopment Phase 1
News Summary - Chengannur International Stadium Phase 1 to be inaugurated on 28th
Next Story