അപകടത്തിൽപെട്ട കാറിൽ കഞ്ചാവ്: ഒളിവിലിരുന്ന പ്രതിയും പിടിയിൽ
text_fieldsചെങ്ങന്നൂർ: അപകടത്തിൽപെട്ട കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയും അറസ്റ്റിൽ. എം.സി റോഡിൽ മുളക്കുഴയില്‍ കാറില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ നാലാം പ്രതി അടൂർ കരുവേലിത്തറയിൽ വീട്ടിൽ സരിത് മാത്യുവിനെയാണ് (26) ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവിെൻറ നേതൃത്വത്തിൽ സീതത്തോട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. അടൂര്‍ പഴകുളം സ്വദേശികളായ പൊന്മന കിഴക്കേതില്‍ (ലൈജു -25), ഫൈസല്‍ (19), പറമ്പുവാരത്ത് വീട്ടില്‍ മഹേഷ് (36) എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 14ന് രാവിലെ തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ഇവർ സഞ്ചരിച്ച കാര്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപം മറിയുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ യുവാക്കള്‍ പൊതികള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് എട്ടു കിലോ കഞ്ചാവ് കണ്ടെടുത്തത്.

