Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കപകടത്തിൽ അടൂർ സ്വദേശി മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ അടൂർ സ്വദേശി മരിച്ചു
cancel

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. അടൂർ കടമ്പനാട് വലിയത്ത് ഷിനു ഭവനിൽ ഷിനു ദാനിയേൽ (30) ആണ് മരിച്ചത്. എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴകാരയ്ക്കാട് ഹൈസ്കൂൾ ജംങ്​ഷനു സമീപമായിരുന്നു അപകടം.

റോഡിൽ കലുങ്കു പണി നടക്കുന്നതിൻെറ ഭാഗമായി സ്ഥാപിച്ച സൂചനാ ബോർഡിൽ ബൈക്ക് തട്ടി വീഴുകയായിരുന്നു. വീഴ്​ചയിൽ തലക്ക്​ പരിക്കേറ്റ ഷിനു ദാനിയേലിനെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബുധനൂർ തെക്കേ ആലുംമൂട്ടിൽ കുടുംബാംഗം ജീനയാണ്​ ഭാര്യ. കോവിഡ്​ പരി​േശാധനക്ക്​ ശേഷം സംസ്കാര സമയം തീരുമാനിക്കും. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story