പണം മാത്രം മതി..രേഖകളടങ്ങിയ ബാഗ് തപാൽപെട്ടിയിൽ തിരുകി വെച്ച് മോഷ്ടാവ്
text_fieldsമാന്നാർ ഇരമത്തൂർ വഴിയമ്പലം കവലയിലെ പോസ്റ്റ് ഓഫിസിന് മുന്നിലുള്ള തപാൽപെട്ടിക്കുള്ളിൽ തിരുകിവെച്ച പഴ്സ്
ചെങ്ങന്നൂർ: കവർന്നതോ താഴെവീണ് കിട്ടിയതോ എന്തായാലും പഴ്സിനുള്ളിലെ പണം മാത്രം എടുത്തശേഷം വിലപ്പെട്ട രേഖകൾ തപാൽപെട്ടിക്കുള്ളിൽ തിരുകിവെച്ച് മോഷ്ടാവ്.
മാന്നാർ-തട്ടാരമ്പലം റോഡിൽ ഇരമത്തൂർ വഴിയമ്പലം കവലയിലെ കരയോഗ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിെൻറ മുന്നിൽ സ്ഥാപിച്ച തപാൽ പെട്ടിയിലേക്ക് കത്തുകളിടുന്ന വാതിലിലാണ് ശനിയാഴ്ച രാവിലെ പഴ്സ് നാട്ടുകാർ കാണുന്നത്. ഇതിൽ എസ്.ബി.ഐ എ.ടി.എം കാർഡ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഉൾെപ്പടെയുള്ളവയാണ് ഉണ്ടായിരുന്നത്.
കാർഡുകൾ പുറത്തേക്ക് കാണത്തക്കവിധം പഴ്സിെൻറ തുറന്ന ഭാഗം തുറന്നായിരുന്നു വെച്ചിരുന്നത്. ചെന്നിത്തല ചെറുകോൽ പുതുശ്ശേരിൽ പടീറ്റതിൽ വീട്ടിൽ എ. അഭിലാഷിേൻറതാണ് ഇവ. ഫോൺ നമ്പറില്ലാത്തതിനാൽ വിവരം മറ്റുള്ളവരിലൂടെ അറിയിക്കാൻ ചുമതലപ്പെടുത്തി.

