Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിക്കപ്പ് വാനിടിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
പിക്കപ്പ് വാനിടിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
cancel
camera_altAp d-daniel varghese 55 - cgr

ചെങ്ങന്നൂർ: പിക്കപ്പ് വാനിടിച്ച് ചികിൽസയിൽ കഴിയവേ മധ്യവയസ്കൻ മരിച്ചു. ചെറിയ നാട് കൊല്ലകടവ് പാലവിള കിഴക്കേതിൽ ഡാനിയേൽ വർഗീസ് (55) ആണ് മരിച്ചത്.

29ന് മാവേലിക്കര- കോഴഞ്ചേരി എം.കെ റോഡിൽ കൊല്ലകടവ് ജംഗ്ഷനു സമീപമാണ് അപകടം സംഭവിച്ചത്.ഡാനിയേൽ വർഗീസ് സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരെ വന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു റോഡിൽ വീണ് പരിക്കേറ്റ ഡാനിയേലിനെ സമീപവാസികൾ ഉടൻ തന്നെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നിട് പരുമലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ വ്യഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്‌കാരം ജനുവരി രണ്ടിന് വൈകിട്ട് മൂന്നിന് കടയിക്കാട് ബഥേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൊല്ലകടവ് കുറ്റുമാവിളയിൽ കുടുംബാംഗം മിനി വർഗീസ്. മക്കൾ: ഷൈജു, ഷൈനു. മാതാവ്: അന്നമ്മ വർഗീസ്, പിതാവ് പരേതനായ ഗീവർഗീസ്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A middle-aged man who was being treated for accident has died
Next Story