ചെങ്ങന്നൂർ െറയിൽവേ സ്റ്റേഷനിൽ 300 കോടിയുടെ വികസന പദ്ധതി -പി.കെ. കൃഷ്ണദാസ്
text_fieldsചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് 2025ൽ പൂർത്തിയാകുന്ന 300 കോടിയുടെ സമഗ്ര വികസന പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തുമെന്ന് െറയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. പി.എ.സി അംഗങ്ങൾക്കൊപ്പം ചെങ്ങന്നൂർ െറയിൽവേസ്റ്റേഷൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രധാന 52 െറയിൽവേ സ്റ്റേഷനുകളിൽ 17,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളത്തിന് സമാനമായ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഇതിന്റെ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് കൊല്ലം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകൾക്ക് 1200 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ടാംഘട്ടത്തിലാണ് ചെങ്ങന്നൂരിൽ 300കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുക. ഇതിനായി കൺസൾട്ടൻസിയെ നിയമിച്ച് ഡി.പി.ആർ തയാറാക്കിയശേഷം െറയിൽവേ ബോർഡിന്റെ അംഗീകാരത്തോടെ ടെൻഡർ നടപടികളാരംഭിക്കും. ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രം, സൂപ്പർ മാർക്കറ്റ്, ഹോട്ടൽ, റസ്റ്റാറൻറുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികൾ, മേൽക്കൂരയോടുകൂടിയ പാർക്കിങ്ങ് സൗകര്യം എന്നിവയുണ്ടാകും. 2025ൽ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും കൃഷ്ണദാസ് അറിയിച്ചു.