Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരക്കുളത്ത് കാട്ടുപന്നി ശല്യം വ്യാപകം
text_fieldsbookmark_border
Listen to this Article
ചാരുംമൂട്: താമരക്കുളത്ത് കാട്ടുപന്നി ശല്യം വ്യാപകമാവുന്നു. ഗുരുനാഥൻകുളങ്ങര എട്ടാം വാർഡിൽ നന്ദനത്തിൽ അശോകന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലെ 20 തെങ്ങിൻ തൈകളും വാഴകളും കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു.
സമീപത്തെ തയ്യിൽ കിഴക്കതിൽ വിജയന്റെ കൃഷിയിടത്തിലെ മരച്ചീനികളും നശിപ്പിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരെത്തി നഷ്ടം വിലയിരുത്തി. പഞ്ചായത്തിലെ പച്ചക്കാട്, ചത്തിയറ, നെടിയാണിക്കൽ, ചാവടി മേഖലക്ക് പിന്നാലെയാണ് ഗുരുനാഥൻകുളങ്ങര മേഖലയിലും ഇവയുടെ ശല്യമുണ്ടായത്. കാട്ടുപന്നി ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story
