ഭിന്നശേഷിക്കാരനായ യുവാവിനെ കാണാതായി
text_fieldsകാണാതായ ഹരിഛന്ദ്രൻ
ചാരുംമൂട്: ഭിന്നശേഷിക്കാരനായ യുവാവിനെ കാണാതായി. താമരക്കുളം പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥി വേരപ്ലാവ് ഹരിഭവനത്തിൽ ശ്രീധരൻപിള്ള-പ്രഭാവതി ദമ്പതികളുടെ ഏക മകൻ ഹരിഛന്ദ്രനെയാണ് (27) കാണാതായത്. ഭിന്നശേഷിക്കാരനായ ഹരിഛന്ദ്രൻ ശനിയാഴ്ച രാവിലെ 11ന് തൊട്ടടുത്ത ചാരുംമൂട്ടിൽ സാധനം വാങ്ങാൻ പോയതാണ്. ഏറെനേരം കഴിഞ്ഞും തിരികെ എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ അേന്വഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ ഹരിഛന്ദ്രൻ അടൂർ ഭാഗത്തേക്ക് പോകുന്ന ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണം ഊർജിതമായി നടന്നുവരുന്നതായി നൂറനാട് എസ്.എച്ച്.ഒ ജഗദീഷ് പറഞ്ഞു. കാണാതാകുമ്പോൾ കളങ്ങളുള്ള ഷർട്ടാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവർ നൂറനാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം: ഫോൺ: 0479 2386344.

