പ്രഷർകുക്കറിൽ തല കുടുങ്ങിയ ബാലനെ രക്ഷപ്പെടുത്തി
text_fieldsനബീൽ, മാതാവ് ഷീബ
ചാരുംമൂട്: പ്രഷർകുക്കറിൽ തലകുടുങ്ങിയ എട്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. പരിക്കുണ്ടായതിനാൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
താമരക്കുളം നാലുമുക്ക് അയ്യൂബ് ഭവനത്തിൽ പരേതനായ നസീറിെൻറ മകൻ നബീലിനാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അയൽവീട്ടിലേക്ക് കുക്കറുമായി പോകുകയായിരുന്നു നബീൽ. തലയിൽ െവച്ചിരുന്ന ഇതിൽ പിന്നീട് കുടുങ്ങുകയുമായിരുന്നു.
കരച്ചിൽ കേട്ട് മാതാവ് ഷീബയും അയൽവാസികളും ഓടിയെത്തി. ഇവർ കുക്കർ മെല്ലെ ഉയർത്തിയെങ്കിലും ഊരിമാറ്റാൻ കഴിഞ്ഞില്ല. ശ്വാസതടസ്സം ഉണ്ടാകാതെ കുക്കർ ഉയർത്തിപ്പിടിച്ചു. വിവരം നൂറനാട് പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അരമണിക്കൂറോളം കഴിഞ്ഞപ്പോഴേക്കും വീട്ടുകാരും മറ്റും ചേർന്ന് കുക്കർ ഊരിമാറ്റി. അപ്പോഴേക്കും അഗ്നിശമന സേനയും പൊലീസും എത്തുകയും ചെയ്തു.

