നന്ദികേശ ശിൽപ പൈതൃകത്തിെൻറ ചരിത്ര രേഖയുമായി സുരേഷ് പാറപ്പുറം
text_fieldsചാരുംമൂട് : പ്രവാസ ലോകത്തു നിന്നും നൂറനാട് നന്ദികേശ ശിൽപ പൈതൃകഗ്രാമത്തിന്റെ ചരിത്രവിശേഷങ്ങൾ നവമാധ്യമങ്ങളിലൂടെ പങ്ക് വെച്ച് ശ്രദ്ധേയനാകുകയാണ് പടനിലം സ്വദേശി സുരേഷ് പാറപ്പുറം. നന്ദികേശ ശിൽപ ചരിത്രം പുസ്തകമാക്കാനുള്ള പ്രാരംഭ നടപടികളും ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു.
ഇന്നു നാം കാണുന്ന ഇരട്ട കാളകളുടെ ഉത്ഭവം മുതൽ പുതുതലമുറയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെയെല്ലാം തെൻറ രചനയിലൂടെ പരിചയപ്പെടുത്തുകയാണ് ഇദ്ദേഹം. ലോക് ഡൗൺ കാലത്ത് നാല്പത്തഞ്ചോളം വിവിധ പോസ്റ്റുകളിലൂടെയാണ്. നന്ദികേശ ചരിത്രം വിവരിച്ചിരിക്കുന്നത്. നന്ദികേശ പൈതൃകം ഇത്രത്തോളം ആഴത്തിൽ ജനങ്ങളിൽ എത്തിക്കുന്നതും ഇതാദ്യമാണ്.
ഒരുപാട് പേരുടെ കഠിനാധ്വാനമാണ് ഓരോ നന്ദികേശ ശിൽപ രൂപങ്ങളും. അതിെൻറ വിശദമായ കുറിപ്പുകളാണ് ഓരോ എഴുത്തുകളിലൂടെയും വരച്ചുകാട്ടിയിട്ടുള്ളത്. നന്ദികേശ ശിൽപ രംഗത്തുള്ള ശിൽപികൾ മുതൽ അതുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പിട്ടിരിക്കുന്ന നിരവധി പേരുടെ പഴയ കാലചരിത്രം വിശദമായി തന്നെ തെൻറ എഴുത്തിലൂടെ പുതു തലമുറക്ക് പകർന്നു നൽകുവാൻ സുരേഷിന് കഴിഞ്ഞിട്ടുണ്ട്. കടമ്മനിട്ട പടയണി ഗ്രാമം പോലെയും വെങ്കല നിർമാണത്തിെൻറ പൈതൃക ഗ്രാമമായ മാന്നാർ പോലെയും നന്ദികേശശിൽപങ്ങളുടെ പൈതൃകവും അവകാശപ്പെടാൻ കഴിയുന്ന നാടാണ് നൂറനാട്.
നന്ദികേശ ശിൽപ നിർമിതിയിൽ ഏറെ അതുല്യ പ്രതിഭകളെ സംഭാവന ചെയ്യുകയും, ഒരു നാടിെൻറ പൈതൃകം കല പോലെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറയിൽപെട്ട ഒട്ടനവധി ആളുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നന്ദികേശ ശിൽപങ്ങൾ നിർമിക്കുന്നവരിൽ 90 ശതമാനവും ഈ പൈതൃക ഗ്രാമത്തിൽ നിന്നുമുള്ളവരാണ്. നൂറനാടിെൻറ 18 കരകളുടെ ചരിത്രവും ആ കരകളിലെ നന്ദികേശ ശിൽപ ചാരുതയും ലോകത്തെമ്പാടും എത്തിക്കാനാണ് ശ്രമം.
നൂറനാട് പടനിലം പുലിമേൽ നിവാസിയായ സുരേഷ് ഖത്തറിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പടനിലം പരബ്രഹ്മ ക്ഷേത്രഭരണസമിതിൽ തുടർച്ചയായി മൂന്ന് വർഷം ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള സുരേഷ് പ്രവാസ ജീവിതത്തിനിടയിലും നാടിെൻറ പൊതു വിഷയങ്ങളിൽ ഇടപെടൽ നടത്തി വരുന്ന വ്യക്തി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

