തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ
text_fieldsനിതിൻ കൃഷ്ണ, ഷൈജു ഖാൻ
ചാരുംമൂട്: തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേരെ നൂറനാട് എക്സൈസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് ജങ്ഷന് കിഴക്ക് എസ്.ബി.ഐക്ക് സമീപം തട്ടുകട നടത്തുന്ന പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജു ഖാൻ (37), കറ്റാനം ഇലിപ്പക്കുളം നീതു ഭവനത്തിൽ നിതിൻകൃഷ്ണ (23) എന്നിവരാണ് കഞ്ചാവുമായി അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വിൽപനയിൽ ലഭിച്ച 3800 രൂപയും കസ്റ്റഡിയിലെടുത്തു.
നൂറനാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ ഇടപ്പോൺ ഭാഗത്ത് കട നടത്തുന്ന ഹരി എന്നയാളെ ഹാൻസുമായും അറസ്റ്റ് ചെയ്തു. അമ്പതോളം കവർ ഹാൻസ് പിടികൂടി. എക്സൈസ് ഇൻസ്പക്ടർ ഇ.ആർ. ഗിരീഷ്കുമാർ, പ്രിവൻറിവ് ഓഫിസർ സദാനന്ദൻ, സി.ഇ.ഒമാരായ അബ്ദുൽ റിയാസ്, അശോകൻ, അജീഷ്കുമാർ, രാജീവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

