ഇന്ത്യ ഭരിക്കുന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവർ -ടി.ജെ. ആഞ്ചലോസ്
text_fieldsചാരുംമൂട്: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സർക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങര 11ാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതമായ എല്ലാം വിലക്കെടുക്കുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലെ ഈ സർക്കാർ. ഇ.ഡിയെ ഉപയോഗിച്ച് ഇന്ത്യയിലെ ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം. ബൈജു അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രനുണ്ണിത്താൻ, എം. മുഹമ്മദ് അലി, എ. നൗഷാദ്, എസ്. സജി, സജിർ മൈലാടും മുഗൾ, എൻ. സുബേർ, ഷാനവാസ് കണ്ണങ്കര, ചന്ദ്രശേഖരപ്പിള്ള, നൗഷാദ്. എ.അസീസ്, പി. തുളസീധരൻ, പ്രഭ. വി. മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു

