ബിവറേജസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അച്ഛനും മകനും അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ടോമിഅഗസ്റ്റിലും ജസ്റ്റിൻ തോമസും
ചാരുംമൂട് : ബിവറേജസിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളിഎരുമേലി വടക്ക് മുണ്ടക്കയം പുഞ്ചവയൽ ചിറയ്ക്കൽ ടോമിഅഗസ്റ്റിൽ(53), മകൻ ജസ്റ്റിൻ തോമസ് (24) എന്നിവരെയാണ് നൂറനാട് എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആദിക്കാട്ടുകുളങ്ങര സ്വദേശിയായ സ്ത്രീ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.
പത്തംതിട്ട ബിവറേജസ് ഔട്ട്ലെറ്റിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് രണ്ടു തവണയായി 310000 രൂപയാണ് പ്രതികൾ വാങ്ങിയെടുത്തത്. 2024 നവംബറിലായിരുന്നു പണം നൽകിയത്.എന്നാൽ ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാണ് പരാതി. ഇവർക്കെതിരെ നാട്ടിലടക്കം സമാനമായ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

