Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightകൃഷി ഭവനിൽ നിന്നും...

കൃഷി ഭവനിൽ നിന്നും ലഭിച്ച നെൽവിത്തുകൾ ഉപയോഗശൂന്യമെന്ന് പരാതിയുമായി കർഷകർ

text_fields
bookmark_border
കൃഷി ഭവനിൽ നിന്നും ലഭിച്ച നെൽവിത്തുകൾ ഉപയോഗശൂന്യമെന്ന് പരാതിയുമായി കർഷകർ
cancel

ചാ​രും​മൂ​ട്: കൃ​ഷി ഭ​വ​നി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച നെ​ൽ​വി​ത്തു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മെ​ന്ന് പ​രാ​തി. നൂ​റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തു​പ്പ​ള്ളി​കു​ന്നം പെ​രു​വേ​ലി​ൽ​ചാ​ൽ പു​ഞ്ച​യി​ലെ നെ​ൽ​ക​ർ​ഷ​ക​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് നൂ​റ​നാ​ട് കൃ​ഷി​ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് വ​ർ​ഷം​തോ​റും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​വ​രു​ന്ന നെ​ൽ​വി​ത്ത് ഈ ​വ​ർ​ഷ​വും ജ​നു​വ​രി മാ​സ​ത്തോ​ടെ വി​ള​വി​റ​ക്കും​വി​ധ​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​മാ​ണ് ഈ ​വ​ർ​ഷ​വും ഉ​ണ്ടാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ദ്ര​വി​ച്ച​തും മു​ള​വ​രാ​ത്ത​തു​മാ​യ ജ്യോ​തി നെ​ൽ​വി​ത്താ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പു​തി​യ നെ​ൽ​വി​ത്ത് സു​ല​ഭ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ള​വി​റ​ക്കാ​നും വി​ള​വെ​ടു​ക്കാ​നം സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ​രാ​തി​യി​ൽ​പ​റ​യു​ന്നു.

കി​ലോ​ക്ക് 46 രൂ​പ മു​ത​ൽ 60 രൂ​പ വ​രെ നി​ര​ക്കി​ൽ നെ​ൽ​വി​ത്ത് വാ​ങ്ങി സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ർ​ക്ക് വ​ലി​യ ധ​ന​ന​ഷ്ട​മാ​ണു​ള്ള​ത്. ക​ർ​ഷ​ക​രു​ടെ സ​ഹാ​യ​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​ത്തി​ന് പാ​ഠ​ശേ​ഖ​ര സ​മി​തി വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും മു​ൻ​കൈ എ​ടു​ക്ക​ണം. കൃ​ഷി​യി​റ​ക്കു​ന്ന​തി​ൽ നേ​രി​ടു​ന്ന ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ലം പ​ല ക​ർ​ഷ​ക​രും ന​ട​പ്പു​വ​ർ​ഷ​ത്തെ കൃ​ഷി ഉ​പേ​ക്ഷി​ച്ച​താ​യും ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രാ​തി​യി​ൽ ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്നു. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് കൃ​ഷി വ​കു​പ്പ് മ​ന്ത്രി, കാ​ർ​ഷി​ക ഉ​ത്പാ​ദ​ക ക​മ്മീ​ഷ​ണ​ർ, ജി​ല്ല കൃ​ഷി ഓ​ഫീ​സ​ർ,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agri Newskrishi bhavanFarmersRice seeds
News Summary - Farmers complain that the rice seeds received from Krishi Bhavan are useless
Next Story