തൊഴുത്തിന് തീപിടിച്ച് ഉടമസ്ഥനും പശുക്കിടാവിനും പൊള്ളലേറ്റു
text_fieldsകത്തിനശിച്ച തൊഴുത്ത്, പൊള്ളലേറ്റ സോമരാജൻ
ചാരുംമൂട്: തൊഴുത്തിന് തീപിടിച്ച് പശുക്കിടാവിനും ഉടമസ്ഥനും പൊള്ളലേറ്റു. നൂറനാട് പാറ്റൂർ പുലിമേൽ വാഴയിൽ കിഴക്കതിൽ സോമരാജൻ നായർക്കും പശുക്കിടാവിനുമാണ് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ സോമരാജൻ നായരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. വെളിച്ചം കണ്ട് പുറത്തെത്തിയപ്പോഴാണ് തൊഴുത്തിന് തീപിടിച്ച വിവരം വീട്ടുകാർ അറിയുന്നത്. പശുവും കിടാവുമാണ് തൊഴുത്തിലുണ്ടായിരുന്നത്. പശുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോമരാജന് പൊള്ളലേറ്റത്. പശുക്കിടാവിനും ഗുരുതര പൊള്ളലേറ്റു. ഓട് മേഞ്ഞിരുന്ന തൊഴുത്ത് പൂര്‍ണമായും കത്തിനശിച്ചു.
സമീപവാസികളുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കായംകുളത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

