വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്ന് 315 ലിറ്റർ കോട പിടികൂടി
text_fieldsതാമരക്കുളം ഇരപ്പൻപാറക്ക് വടക്ക് വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്ന് എക്സൈസ് സംഘം കോട പിടിച്ചെടുക്കുന്നു
ചാരുംമൂട്: താമരക്കുളം ഇരപ്പൻ പാറക്ക് വടക്ക് പ്രവർത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 315 ലിറ്റർ കോട പിടികൂടി. 35 ലിറ്ററിെൻറ ഒമ്പത് കന്നാസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം വള്ളികുന്നം കന്നിമേൽമുറിയിൽ പുലരിയിൽ രഘുവിെൻറ വീട്ടിൽ ഭൂഗർഭ അറയിൽനിന്ന് 210 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും പിടികൂടിയിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർ അബ്ദുൽ ഷുക്കൂർ, സി.ഇ.ഒമാരായ രാജീവ്, താജുദ്ദീൻ, ശ്യാംജി, ഡ്രൈവർ സന്ദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

