അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
text_fieldsഞായറാഴ്ച്ച രാവിലെ നൂറനാട് മാമ്മൂട്ടിലുണ്ടായ വാഹനാപകടം
ചാരുംമൂട്: കെ.പി റോഡിൽ നൂറനാട് മാമ്മൂട് കളീക്കൽ തെക്ക് ജങ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. എരുമക്കുഴി മാമ്മൂട് പ്ലാന്തോട്ടത്തിൽ (രഘുഭവനം) രഘുനാഥൻ പിള്ളക്ക് (54) ആണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. റോഡിന്റെ വശത്തുണ്ടായിരുന്ന കാറ് തിരിക്കാൻ റോഡിലേക്ക് കയറുമ്പോൾ നിയന്ത്രണം വിട്ട് നേരെ പാഞ്ഞുപോകുകയായിരുന്നു. ഈ സമയമാണ് ബൈക്ക് വന്നത്.
റോഡിന്റെ മധ്യഭാഗത്തു വച്ച് ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയും രഘു കാറിനു മുകളിലൂടെ തെറിച്ചു ദൂരേക്ക് വീഴുകയായിരുന്നു. കാർ മുന്നോട്ടുപോയി കെ.പി. റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന പെട്ടി ഓട്ടോയിൽ ഇടിച്ചാണ് നിന്നത്.

